കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം.

അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ അവരുടെ പ്രഷർ എങ്ങനെ കുറയ്ക്കാം. ശരിക്കും നമുക്ക് ഹൈ പ്രഷർ വരുന്നത് കൊളസ്ട്രോള്
കൊണ്ടാണല്ലോ നമ്മുടെ ഞരമ്പുകളിൽ കൂടി രക്തം പമ്പ് ചെയ്യാതെ തടസ്സം നേരിടുമ്പോഴാണ് നമുക്ക് പ്രഷർ ഉണ്ടാകുന്നത്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അമിത കൊളസ്ട്രോൾ കാരണം പ്രഷർ ഉണ്ടാകുന്ന വർക്കുള്ള മരുന്നാണ് ഞാൻ താഴെ വിവരിക്കാൻ പോകുന്നത് നമുക്ക് വേണ്ട സംഗതികൾ എന്തൊക്കെയെന്ന് നോക്കാം.
1. വെളുത്തുള്ളി
2. ഉലുവ
3. കറിവേപ്പില
4. മുരിങ്ങയില
മുകളിൽ വിവരിക്കപ്പെട്ട ഇത്രയും സാധനം നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് തന്നെ എടുക്കാം
ഇത് ഉണ്ടാക്കേണ്ടവിധം.
വെളുത്തുള്ളി ഒരെണ്ണം തൊലി കളഞ്ഞത്, ഒരു ടീസ്പൂൺ ഉലുവ, നാല് തണ്ട് കറിവേപ്പില ഷോപ്പിൽ നിന്നും വാങ്ങിയത് ആവരുത് വീട്ടിൽ ഉള്ളതോ അല്ലെങ്കിൽ അയൽ വീട്ടിൽ നിന്ന് എടുക്കുന്നത് ആയിരിക്കും ഉത്തമം, ഒരു തണ്ട് മുരിങ്ങയില ഇത് നാലും കൂടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ച് ഒരു ലിറ്റർ ആക്കി കുടിക്കുക (ഒരു ദിവസം ഒരു ലിറ്റർ കഷായം മൂന്നാഴ്ച കുടിക്കുക ). ഇത് കൊളസ്ട്രോൾ ഉണ്ടെന്ന് മനസ്സിലാക്കി അതിൻറെ പ്രാരംഭഘട്ടത്തിൽ ഉള്ളവർക്കും ആണ്. ഇനി അമിതമായി കൊളസ്ട്രോൾ ഉള്ളവരാണെങ്കിൽ ഇത് 5മാസം തുടരുകയും ഒരുമാസത്തിനുശേഷം വീണ്ടും അത് ആവർത്തിക്കുകയും ചെയ്യുക. യാതൊരുകാരണവശാലും അഞ്ചുമാസം കഴിഞ്ഞ് കൊളസ്ട്രോൾ കുറഞ്ഞില്ലെങ്കിൽ പിന്നെ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മാത്രമേ തുടരാവൂ.
മുകളിൽ വിവരിച്ച, വെളുത്തുള്ളി, ഉലുവ, കറിവേപ്പില, മുരിങ്ങ ഇല ഇവ ദിനവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ