Search Box

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

കുടവയർ ഉള്ളവർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളും പ്രവർത്തിക്കേണ്ട കാര്യങ്ങൾ

കുടവയറു കുറയ്ക്കാൻ ശ്രമിക്കുന്നവരും അതിനുവേണ്ടി വ്യായാമമുറകൾ ചെയ്യുന്നവരും വർജ്ജിക്കേണ്ടതായ ചില കാര്യങ്ങൾ. കാപ്പികുടി പൂർണ്ണമായി നിർത്തലാക്കുക മധുരമുള്ളതും  കൂടുതൽ എണ്ണ അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഹോട്ടൽ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. ഹോട്ടലുകളിൽനിന്ന് ഭക്ഷണങ്ങൾ കഴിച്ചാൽ കുടവയർ കൂടുക മാത്രമല്ല ഷുഗർ .ബിപി ,കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ പെട്ടെന്ന് പിടിപെടും. അമിതവണ്ണം അല്ലെങ്കിൽ കുടവയറ് ഭയന്നിട്ട് ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ പ്രഭാതഭക്ഷണം നിർബന്ധമായും കഴിച്ചിരിക്കണം. രാത്രി എട്ടു മണി കഴിഞ്ഞു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് രാത്രിയിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് ബാധകമല്ല. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഭക്ഷിക്കുക പച്ചക്കറികൾ ഭക്ഷിക്കുക പഴവർഗങ്ങൾ കൂടുതൽ കഴിക്കുക എന്നിവ കുടവയർ ഒഴിവാക്കാനുള്ള ഒരു മാർഗമാണ്. ഷോപ്പുകളിൽ നിന്നും മറ്റും രാസപദാർത്ഥങ്ങളടങ്ങിയ കൂൾ ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങൾ വാങ്ങി കുടിക്കുന്നത് ഒഴിവാക്കുക ശരീരത്തിലെ കൊഴുപ്പി nt അളവ് കൂട്ടുകയും ഇതുമൂലം അമിതവണ്ണം ഉണ്ടാവുകയും ചെയ്യും . ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ചെറുചൂടോടുകൂടി നാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദുർമേദസിനെ ഒഴിവാക്കി അമിതവണ്ണം കുറയ്ക്കാനും കുടവയറു കുറയ്ക്കാൻ സാധിക്കും.
അതുപോലെ ഉറക്കം ഉണർന്നു ദന്തശുദ്ധി വരുത്തിയതിനുശേഷം. നാടൻ ചെറുനാരങ്ങ പിഴിഞ്ഞ്  ചെറുചൂടോടുകൂടി വെള്ളം  കുടിക്കുന്നത് വളരെ ഫലപ്രദമായ ഒരു രീതിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts